Latest NewsNewsIndiaInternational

ഇമ്രാൻ ഖാനെ വിറപ്പിച്ച സ്‌നേഹ ദുബെ: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ ഉയർന്ന ഇന്ത്യൻ പെൺശബ്ദം

ന്യൂയോർക്ക്: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. എത്രയും വേഗം പാക് അധീനകശ്മീർ ഒഴിയണമെന്ന് ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്റേത് നിയമവിരുദ്ധമായ അധിനിവേശമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് കശ്മീർ വിഷയം യുഎന്നിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

Also Read:കോവിഡ് മൂലം ഫീസ് അടയ്ക്കാൻ സാധിച്ചില്ല: വിജയൻ തോമസ് ഇടപെട്ടു, നഴ്‌സിംഗ് വിദ്യാർത്ഥിയുടെ ഫീസ് അടച്ച് കെ സുരേന്ദ്രൻ

‘ദുഃഖകരമെന്ന് പറയട്ടെ, തെറ്റായ പ്രചാരണങ്ങൾ നടത്താൻ പാക് നേതാവ് അന്താരാഷ്ട്ര വേദികൾ ഉപയോഗിക്കുന്നത് ഇത് ആദ്യമല്ല. ഭീകരവാദികൾക്ക് സൗജന്യ പാസ് നൽകുകയാണ് പാകിസ്ഥാൻ. ഭീകരവാദികളെ വളർത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്ഥാൻ. ജമ്മു കശ്മീരും ലഡാകും ഇന്ത്യയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗങ്ങളാണ്. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. ഉടൻ ആ പ്രദേശങ്ങൾ വിട്ടുപോകണം. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്’, സ്‌നേഹദുബെ കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്കിയെന്നതിന്റെ അവിശ്വസനീയമായ റെക്കോർഡ് പാകിസ്ഥാന്റെ പേരിലാണുള്ളതെന്ന് പറഞ്ഞ സ്‌നേഹദുബെ ഇതിനുദാഹരണമാണ് ഉസാമ ബിന് ലാദന് പാകിസ്ഥാൻ അഭയം നൽകിയത് ചൂണ്ടിക്കാട്ടി. ഇപ്പോൾ പോലും പാകിസ്താൻ ലാദന്റെ മരണത്തെ മഹ്വത്വത്ക്കരിക്കുകയാണെന്നും ലോകവേദിയിൽ പരിഹാസ്യരാകും മുമ്പ് പാകിസ്ഥാൻ ആത്മപരിശോധന നടത്തണമെന്നും സ്നേഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button