Latest NewsNewsInternational

‘അഫ്ഗാൻ സ്ത്രീകൾ ഹിജാബ് ധരിക്കാറില്ല, ഇതാണ് ഞങ്ങളുടെ വസ്ത്രം’: താലിബാൻ ഡ്രസ്സ് കോഡിനെതിരെ അഫ്ഗാൻ വനിതകൾ

ഗ്ലെൻവുഡ്‌: അഫ്‌ഗാനിസ്ഥാനിൽ കിരാത നിയമങ്ങൾ നടപ്പിലാക്കുകയാണ് താലിബാൻ സർക്കാർ. സ്ത്രീകൾ ശരീയത്ത് നിയമം പാലിക്കണമെന്ന ആഹ്വാനം ഇവർ നടത്തിക്കഴിഞ്ഞു. ബുർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുത് എന്ന മുന്നറിയിപ്പ് ആണ് താലിബാൻ അഫ്‌ഗാനിലുള്ളവർക്ക് നൽകുന്നത്. എന്നാൽ, താലിബാന്റെ ഈ ഡ്രസ്സ് കോഡിനെതിരെ നിരവധി അഫ്ഗാൻ സ്ത്രീകളാണ് രംഗത്ത് വരുന്നത്.

അഫ്‌ഗാനിലെ പരമ്പരാഗതമായ വസ്ത്രങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി അഫ്ഗാൻ-അമേരിക്കൻ ചരിത്രകാരിയായ ബഹർ ജലാലി രംഗത്ത്. നിരവധി നിറങ്ങളോട് കൂടെയുള്ള ഭംഗിയാർന്ന വസ്ത്രമണിഞ്ഞുള്ള ചിത്രവും ഇവർ ട്വിറ്ററിൽ പങ്കുവെച്ചു. കാബൂളിൽ നടന്ന താലിബാൻ അനുകൂല റാലിയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട അഫ്ഗാൻ സ്ത്രീകൾക്ക് മറുപടിയെന്നോണമായിരുന്നു ജലാലിയുടെ പ്രതിഷേധം.

Also Read:ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്

‘കാബൂളിൽ താലിബാന് പിന്തുണയുമായി റാലി നടത്തിയ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ പരമ്പരാഗത അഫ്ഗാൻ വസ്ത്രമാണെന്ന് ലോകം കരുതുന്നതിൽ എനിക്ക് അതിയായ ആശങ്കയുണ്ടായിരുന്നു, ഞങ്ങളുടെ പൈതൃകവും സംസ്കാരവും തെറ്റായി ചിത്രീകരിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, ജലാലി പറഞ്ഞു.

#DoNotTouchMyClothes, #AfghanistanCulture എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് ജലാലി പോസ്റ്റ് ചെയ്ത ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധയാർജ്ജിച്ചത്. നിരവധി അഫ്ഗാൻ സ്ത്രീകൾ ക്യാംപെയിനിൽ ഭാഗമായി. അഫ്ഗാൻ സ്ത്രീകൾ ഹിജാബ് ധരിക്കില്ലെന്ന് ജലാലി പറയുന്നു.
അഫ്ഗാനിസ്ഥാന്റെ ചരിത്രവും സംസ്കാരവും പരിചയമുള്ള ആർക്കും കാബൂളിൽ ‘താലിബാൻ അനുകൂല റാലി’ നടത്തിയ സ്ത്രീകൾ ധരിച്ചത് അഫ്ഗാൻ വസ്ത്രമല്ലെന്ന് വ്യക്തമായി അറിയാമെന്ന് ജലാലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button