Latest NewsKeralaNattuvarthaNews

വല്യമ്മയുടെ സ്വർണം വരെ പണയം വച്ച് പൈസ അയച്ച് കൊടുത്തു: പെൺകുട്ടിയെ കബളിപ്പിച്ച വയനാട് സ്വദേശി അറസ്റ്റിൽ

ഒരു വടക്കൻ സെൽഫി മോഡൽ തട്ടിപ്പ്

ചെങ്ങന്നൂർ: ഫോൺ കാൾ വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയിൽ നിന്ന് പണം തട്ടിയ വയനാട് സ്വദേശി അറസ്റ്റിൽ. യുവാവിന്റെ തട്ടിപ്പ് മനസിലാക്കിയതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായ വയനാട് സ്വദേശി രഞ്ജിത് ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത് ഫോൺ കാൾ വഴിയാണ്.

Also Read:സഖാക്കളുടെ ആ മോഹം പാർട്ടിക്ക് ദോഷം: സി പി എം

അടുപ്പം അധികരിച്ചതോടെ രഞ്ജിത്ത് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ പെൺകുട്ടി കൈവശമുണ്ടായിരുന്ന സ്വര്‍ണം പണയം വെച്ച്‌ രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു . പിന്നീട് പലതവണ പെണ്‍കുട്ടി ഇയാൾക്ക് പണം നൽകി. വല്യമ്മയുടെ സ്വർണം വരെ പണയം വെച്ച്‌ പെൺകുട്ടി പണം അയച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

85,000 രൂപയാണ് ഇത്തരത്തിൽ പെൺകുട്ടിയിൽ നിന്ന് യുവാവ് തട്ടിയെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. പ്രതിയെ അന്വേഷിച്ച് വയനാട്ടിലെത്തിയ പൊലീസ് സംഘം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button