ThiruvananthapuramKottayamKeralaNattuvarthaLatest NewsNews

ഹാരിസൺ കമ്പനിക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ജനവഞ്ചന: കുമ്മനം

തിരുവനന്തപുരം: കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കം അങ്ങേയറ്റത്തെ ജനവഞ്ചനയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

എല്ലാ റിപ്പോർട്ടുകളിലും ചെറുവളളി എസ്റ്റേറ്റ് ഭൂമി സർക്കാരിൻറെതാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും വ്യാജ രേഖകൾ ചമച്ച് ആയിരക്കണക്കിനേക്കർ ഭൂമി കയ്യടക്കിയ ഹാരിസൺ കമ്പനിയുടെ നടപടിക്കെതിരെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഹാരിസണിനെതിരേ വിജിലൻസ് കേസ് എടുത്തതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മോന്‍സണ്‍ മാവുങ്കൽ തന്റെ ‘ചങ്ക്’: ഇടപാടുകളെ കുറിച്ച്സം ശയം തോന്നിയിരുന്നു, പക്ഷെ അന്വേഷിച്ചില്ലെന്ന് ഡി ഐ ജി

1924 -ൽ കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കങ്ങളും നടപടികളും അങ്ങേയറ്റത്തെ ജനവഞ്ചനയാണ്.
നിവേദിത.പി.ഹരൻ കമ്മീഷൻ, ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, രാജമാണിക്യം കമ്മീഷൻ, ക്രൈം ബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങി എല്ലാ റിപ്പോർട്ടുകളിലും ചെറുവളളി എസ്റ്റേറ്റ് ഭൂമി സർക്കാരിൻറെതാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിനേക്കർ ഭൂമി വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി കയ്യടക്കിയ ഹാരിസൺ കമ്പനിയുടെ നടപടിക്കെതിരെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഹാരിസണിനെതിരേ വിജിലൻസ് കേസ് എടുത്തത്. ഈ ഭൂമിയാണ് വില കൊടുത്ത് വാങ്ങി ശബരിമല വിമാനത്താവളം പണിയാൻ സർക്കാർ ശ്രമിക്കുന്നത്.

തൊഴിലാളിവർഗ പ്രസ്ഥാനം എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻറെ ഈ നടപടി കുത്തക മുതലാളിത്ത ഏജൻസികൾക്ക് ശക്തി പകരും. ഇല്ലാത്ത അവകാശം സർക്കാരിൻറെ ഭൂമിയിൽ സ്ഥാപിച്ചു കിട്ടുന്നതിനുളള മുതലാളിത്ത ശക്തികളുടെ കുൽസിത നടപടികൾക്ക് സർക്കാർ കീഴടങ്ങുകയാണ്.

ഹാരിസൺ കമ്പനി വ്യാജരേഖകൾ ചമച്ചും കൃത്രിമ നടപടികൾ സ്വീകരിച്ചും നടത്തിയ കുറ്റകൃത്യങ്ങൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുളള വിജിലൻസ് അധികൃതരുടെ നീക്കത്തിന് പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയാണുളളത്. സിവിൽ കോടതിയിൽ കേസ് നിലനിൽക്കെയാണ് വിജിലൻസ് വകുപ്പ് സ്വയം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നത്. ഹാരിസൺ കമ്പനി വ്യാജരേഖ നിർമ്മിച്ചുവെന്ന് വിജിലൻസ് തന്നെ കണ്ടെത്തിയ ശേഷം അത് പിൻവലിക്കാൻ നടത്തുന്ന നീക്കങ്ങൾ നിയമ വ്യവസ്ഥയോട് തന്നെ കാണിക്കുന്ന വെല്ലുവിളിയാണ്.

കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിൽ സിപിഎം ഹർത്താൽ അനുകൂലികളുടെ അക്രമം: വീഡിയോ

ഈ കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ റദ്ദാക്കുന്നതിന് വേണ്ടി സുപ്രീം കോടതി വരെ നടത്തിയ ഹാരിസൻറെ ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് വാദിയായ സർക്കാർ തന്നെ കുറ്റവാളികളുടെ സംരക്ഷകരാകുന്നത്. അതീവ വിചിത്രമായ ഈ നടപടിക്ക് പിന്നിലുളളത് സർക്കാരിൻറെ നിക്ഷിപ്ത താൽപര്യങ്ങൾ മാത്രമാണ്. സ്വന്തം ഭൂമി സംരക്ഷിക്കുന്നതിന് പകരം നിയമവിരുദ്ധമായി അതെല്ലാം കയ്യടക്കിയ കുറ്റവാളികളുടെ പിണിയാളുകളായി സർക്കാർ മാറുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്.

അധികാര ദുർവിനിയോഗം നടത്തിയും ജനതാൽപര്യം ബലികഴിച്ചും കുത്തക മുതലാളിത്ത പ്രീണനം നടത്തുന്ന സർക്കാരിൻറെ ഈ ദുർനടപടി ‘ജുഡീഷ്യൽ സ്ക്രൂട്ടിണിക്ക്'(നീതിന്യായ പരിശോധനയ്ക്ക്) വിധേയമാക്കേണ്ടതാണ്. ഏതായാലും ജനതാൽപര്യത്തിന് നിരക്കാത്ത സർക്കാരിൻറെ ഈ ഗൂഢ നീക്കത്തെ അംഗീകരിക്കാതിരുന്ന വിജിലൻസ് കോടതിയുടെ സമയോചിതമായ ഇടപെടൽ നിയമവ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അഭിനന്ദനാർഹവുമാണ്.

സർക്കാരിനവകാശപ്പെട്ട ഭൂമി സംരക്ഷിക്കുന്നതിന് നിരന്തരമായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന അഡ്വ.സുശീലഭട്ടിൻറെ അഭിപ്രായം ആരായാൻ വേണ്ടി കോടതി നോട്ടീസ് അയച്ചത് തികച്ചും സ്വാഗതാർഹമാണ്. മോഡി സർക്കാർ കോർപ്പറേറ്റ് താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങൾ തങ്ങളുടെ പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻറെ നഗ്നമായ ഈ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ എന്ത് ചെയ്യുന്നു എന്നത് കാണാൻ കേരളം കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button