Latest NewsNewsIndia

മക്കളെ കൊന്ന് വീഡിയോ ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു: കാരണക്കാരി ഭാര്യയെന്ന് സന്ദേശം

ഹോട്ടൽ ജീവനക്കാരനായ മുരുകൻ അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു

സേലം: മക്കളെ കൊന്ന് വീഡിയോ ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. സേലം മംഗലപ്പെട്ടി സ്വദേശി മുരുകനാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒന്‍പത് വയസ്സുള്ള മകൻ ശ്രീനിവാസനേയും അഞ്ചു വയസ്സുള്ള മകൾ കൃഷ്ണപ്രിയയേയും കെട്ടിത്തൂക്കി കൊന്ന ശേഷം പിതാവ് മുരുകൻ ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യയ്ക്ക് മുമ്പ് കൊലപാതക ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച മുരുകൻ മരണങ്ങൾക്ക് ഉത്തരവാദി തന്റെ ഭാര്യയാണെന്ന് ആരോപിച്ചു. ഹോട്ടൽ ജീവനക്കാരനായ മുരുകൻ അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്കിടെ ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്.

ബിജെപിക്കാർ താലിബാനികൾ, ആർഎസ്​എസും ബിജെപിയും ഹിറ്റ്​ലറുടെ വംശാവലിയിലുള്ളത്: ആരോപണവുമായി സിദ്ധരാമയ്യ

എന്നാൽ പിന്നീട് ബന്ധുക്കൾ കാണാൻ കഴിഞ്ഞത് കുട്ടികളുടെ കൊലപാതക ദൃശ്യങ്ങൾ ആയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഒരു മാന്തോട്ടത്തിൽ നിന്നും മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments


Back to top button