KeralaLatest NewsNewsIndia

കെ സുധാകരന്‍ പത്ത് ദിവസം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചു, ഹൈബി ഈഡനുമായി ബന്ധം: ഉന്നതബന്ധങ്ങള്‍ പുറത്തുവരുന്നു

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. മോന്‍സണ്‍ മാവുങ്കലിന് വേണ്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ഡൽഹിയിൽ ഇടപെട്ടുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മോന്‍സന്‍ മാവുങ്കലിന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥർക്കെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘കെ.സുധാകരന്‍ എം.പി നിരവധി തവണ ടിയാന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ട്. പത്ത് ദിവസം ടിയാന്റെ വീട്ടില്‍ സുധാകരന്‍ താമസിച്ചതായും ടിയാൻ ചികിത്സയില്‍ ആയിരുന്ന സമയത്ത് സുധാകരന്‍ ഡല്‍ഹിയിലെ ടിയാന്റെ വിഷയത്തില്‍ വന്ന പല തടസങ്ങളും നീക്കി നല്‍കിയെന്നും മോന്‍സന്‍ ഞങ്ങളോട് പറഞ്ഞിരുന്നു’, പരാതിയിൽ യാക്കൂബ് വ്യക്തമാക്കുന്നു.

Also Read:ഒരു ഫ്രോഡിനെ തിരിച്ചറിയാൻ കഴിയാത്ത ഊള ആണല്ലോ പോലീസിന്റെ തലപ്പത്ത് ഇരുന്നത്: ​​ബെ​ഹ്റയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ

2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രശ്നം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നുവെന്നും ഇയാൾ വ്യക്തമാക്കുന്നു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്‍റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

കെ സുധാകരന് പുറമെ എറണാകുളം എംപി ഹൈബി ഈഡനെതിരെയും ആരോപണമുണ്ട്. ഹൈബിക്ക് മോന്‍സന്‍ മാവുങ്കലുമായി അടുത്ത സൗഹൃദമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ഐജി ശ്രീലേഖ, കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് ലാലി വില്‍സണ്‍, മുന്‍ മന്ത്രി, മോന്‍സ് ജോസഫ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയ ഉന്നതരെല്ലാം വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോസ് മോന്‍സണ്‍ കാണിച്ചിരുന്നുവെന്നും തങ്ങളെ മൂന്നിലിരുത്തി ഇവരെയെല്ലാം വിളിച്ചു പുരാവസ്തു ബിസിനസിനെക്കുറിച്ചും ഡല്‍ഹിയിലെ ഫെമയിലെ വിഷയങ്ങളെ കുറിച്ചും സംസാരിച്ചിരുന്നുവെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button