ThiruvananthapuramKeralaLatest NewsNews

കോവളം ബീച്ച്: കടല്‍ ചൊറികള്‍ മൂലം ദുര്‍ഗന്ധം, പ്രദേശവാസികള്‍ ദുരിതത്തിൽ

തിരുവനന്തപുരം: കോവളം ബീച്ചിൽ കടല്‍ ചൊറികള്‍ കുമിഞ്ഞു കൂടി. ജെല്ലി ഫിഷുകള്‍ എന്നറിയപ്പെടുന്ന കടല്‍ ചൊറികള്‍ തീരത്തടിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ക്ക് തലവേദനയും പ്രദേശവാസികള്‍ ദുരിതത്തിലുമായി തീർന്നിരിക്കുകയാണ്. ഇതിനോടകം തന്നെ ടണ്‍ കണക്കിന് കടല്‍ ചൊറികളെയാണ് ശുചീകരണ തൊഴിലാളികള്‍ ബീച്ചിന് സമീപത്ത് കുഴിച്ച്‌ മൂടിയത്.

എങ്കിലും ഉള്‍ക്കടലില്‍ നിന്നുള്ള വരവ് മാറ്റമില്ലാതെ തുടരുകയാണ്. മണലില്‍ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവയെ കുഴിച്ച്‌ മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കാണുന്നില്ല. ഒരാഴ്ചയായി തിരമാലകളുടെ ശക്തിയില്‍ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വന്നടിയുന്നത്.

മുന്‍വര്‍ഷങ്ങളില്‍ ആഗസ്റ്റ് മാസത്തോടെ കടല്‍ ചൊറികള്‍ തീരത്തേക്ക് വരുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ ഇവയുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികള്‍ പറയുന്നു. കടല്‍ത്തിരകള്‍ക്കൊപ്പം കാലം തെറ്റിയുള്ള ചൊറിയുടെ വരവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button