KeralaLatest NewsNews

സംശയാസ്പദ സാഹചര്യത്തില്‍ ആലപ്പുഴയില്‍ ബോട്ട് പിടികൂടി : മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം

ആലപ്പുഴ: സംസ്ഥാനത്ത് സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് പിടികൂടി. കൃത്യമായ രേഖകളില്ലാതെ ആലപ്പുഴയില്‍ നിന്നാണ് മത്സ്യ ബന്ധന ബോട്ട് പിടികൂടിയത്. തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസാണ് ആറാട്ടുപുഴ വട്ടച്ചാല്‍ തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്നു ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗര്‍കോവില്‍ ക്യൂ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്നാണ് വിവരം.

Read Also : ഗുലാബ്: കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്

ഇതേത്തുടര്‍ന്ന് സംശയാസ്പദമായി കാണുന്ന ബോട്ടുകളെ കുറിച്ച് വിവരമറിയിക്കണമെന്ന സന്ദേശം തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ മണിലാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കൊള്ളുന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ കൈമാറിയിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സംഘം ആഴക്കടലില്‍ പോയി ബോട്ട് പിടിച്ചെടുത്തത്.

മത്സ്യ ബന്ധനത്തിന് വൈപ്പിനില്‍ നിന്നു മറൈന്‍ വകുപ്പ് നല്‍കിയ പെര്‍മിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടില്‍ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button