Latest NewsNewsIndiaCrime

പുറത്തിറങ്ങണമെന്ന് ആവശ്യം, തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ച് തടവുകാര്‍: ഡല്‍ഹിയിലെ ജയിലില്‍ 23 പേര്‍ക്ക് പരിക്കേറ്റു

സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: വാര്‍ഡില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മണ്ഡോളി ജയിലില്‍ പ്രകോപനമുണ്ടാക്കി 51 തടവുകാര്‍. മനഃപൂര്‍വം തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തടവുകാരായ ധനീഷ് (30), അനീഷ് (35) എന്നിവരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി വൈകിട്ട് 5.30ന് ശേഷം വാര്‍ഡില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജീവനക്കാര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ഇരുവരും വാര്‍ഡിന് പുറത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്ന് തല ചുമരിലിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റ് സഹതടവുകാരോടും ഇപ്രകാരം ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൂര്‍ണമായും സിസിടിവിയില്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ട ധനീഷ്, തട്ടിപ്പറിക്കല്‍ നടത്തിയതിന് ആറ് കേസുകളിലും ഒരു കൊലപാതകശ്രമത്തിലും മൂന്ന് മോഷണക്കേസുകളിലും പ്രതിയാണ്. ഏഴ് പിടിച്ചുപറി കേസ്, നാല് മോഷണക്കുറ്റം ഒരു കൊലപാതക ശ്രമം എന്നീ കേസുകളിലെ പ്രതിയാണ് അനീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button