Latest NewsUAENewsInternationalGulf

ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം: 55 വാഹനങ്ങൾ കത്തി നശിച്ചു

ദുബായ്: ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം. 55 വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് റാസൽ ഖോർ മേഖലയിലെ അൽ അഹ്ലി മോട്ടോഴ്‌സിലാണ് തീപിടുത്തമുണ്ടായത്. നെഡ് അൽ ഷാബ സ്റ്റേഷനിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കിയിരുന്നു. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഉറിയിൽ പിടിയിലായ 19കാരനായ ലഷ്‌കർ ഭീകരൻ 50000 രൂപയ്ക്ക് വേണ്ടി തീവ്രവാദത്തിലേക്ക് വന്നു, പരിശീലനം പാക് സൈനികർ

പരിസരത്തെ ഒരു ഷോറൂമിൽ തീ പടർന്നത് ഏഴ് സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ അൽ ഖുസൈസ്, പോർട്ട് സയീദ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും എത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ശബരിമല‍ക്കെതിരെ 400 കൊല്ലം പഴക്കമുള്ള ആധികാരിക രേഖയായി ചാനൽ അവതരിപ്പിച്ച ചെമ്പോല തിട്ടൂരവും തട്ടിപ്പുകാരൻ മോൺസൻേത്

shortlink

Related Articles

Post Your Comments

Related Articles


Back to top button