Latest NewsKeralaNews

ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുന്ന ചിത്രം കുടുക്കി, വിശദീകരണവുമായി പ്രശാന്ത് നായര്‍

തന്റെ മകള്‍ക്ക് വരെ മ്യൂസിയത്തിലുള്ള വസ്തുക്കള്‍ വ്യാജം ആണെന്ന് മനസിലായി

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണ് പുരാവസ്തുവിന്റെ പേരില്‍ നടത്തിയ വെട്ടിപ്പ്. തട്ടിപ്പിന്റെ സൂത്രധാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സൗഹൃദവലയത്തിലുള്ളവരെല്ലാം സിനിമ-രാഷ്ട്രീയ-ബിസിനസ്സ് മേഖലയില്‍ നിന്നുള്ളവരാണ് . മോണ്‍സന്റെ പുരാവസ്തു ശേഖരത്തിലുള്ള ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുന്ന് ഫോട്ടോ എടുത്ത സെലിബ്രിറ്റികളെല്ലാം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, നടന്‍ ശ്രീനിവാസന്‍, പേര്‍ളി മാണി എന്നിവരെ കൂടാതെ സിംഹാസനത്തില്‍ ഇരുന്ന ഒരു സെലിബ്രിറ്റിയാണ് പ്രശാന്ത് നായര്‍ ഐഎഎസ്. സംഭവം വിവാദമായതോടെ പ്രശാന്ത് നായര്‍ വിശദീകരണവുമായി രംഗത്തെത്തി.

Read Also : ആര്‍എസ്‌എസിനെ താലിബാനുമായി ഉപമിച്ചു: ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്

നാലഞ്ച് വര്‍ഷം മുമ്പ് കുട്ടികള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ഒരു കുടുംബ സുഹൃത്താണ് തന്നെയും കുടുംബത്തെയും മോന്‍സണിന്റെ സ്വകാര്യ മ്യൂസിയത്തില്‍ കൊണ്ടുപോയതെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അതെല്ലാം തട്ടിപ്പായിരുന്നെന്ന് അവിടെ വച്ച് തന്നെ മനസിലായെന്നും തിരിച്ചു വരുന്ന വഴി ഒന്‍പത് വയസുകാരിയായ മകള്‍ വരെ മ്യൂസിയത്തിലുള്ള വസ്തുക്കള്‍ വ്യാജം ആണെന്ന് പറഞ്ഞുവെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ പറയുന്നു. കരകൗശല വസ്തുക്കള്‍ എന്നതിലുപരിയായി മോന്‍സണിന്റെ ശേഖരത്തില്‍ എടുത്തുപറയാന്‍ വേണ്ടി ഒന്നുമില്ലെന്നും പ്രശാന്ത് കുറിച്ചു.

അതേസമയം, മോന്‍സണിന്റെ ശേഖരത്തില്‍ ടിപ്പുവിന്റെ സിംഹാസനം എന്ന് അവകാശപ്പെടുന്ന കസേരയില്‍ മോന്‍സണിനോടൊപ്പം പ്രശാന്ത് നായര്‍ ഇരിക്കുന്ന ഫോട്ടോയാണ് വൈറലായത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലും മോശയുടെ അംശവടി എളമക്കരയിലുമാണ് നിര്‍മ്മിച്ചത്.

അതിനിടെ, പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button