Latest NewsNewsIndia

ആര്‍എസ്‌എസിനെ താലിബാനുമായി ഉപമിച്ചു: ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്

ആര്‍എസ്‌എസിന്റെ പേര് പറയാതെയാണ് മുന്‍ രാജ്യസഭാംഗം ഇത് പറഞ്ഞത്. നാഗ്പൂര്‍ ആസ്ഥാനമായ ഹിന്ദുത്വ സംഘടനയ്‌ക്കെതിരെ അക്തര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അക്തറില്‍ നിന്ന് 1 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കേസ് ഫയല്‍ ചെയ്തത്.

മുംബൈ: ആര്‍എസ്‌എസിനെ താലിബാനുമായി താരതമ്യം ചെയ്‌ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്‌തു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിവേക് ചമ്പനേക്കര്‍ ആണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കോടതി അടുത്ത വാദം കേള്‍ക്കുന്ന നവംബര്‍ 12ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 76കാരനായ അക്തറിന് നോട്ടീസ് അയച്ചു.

Read Also: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി

‘താലിബാന്‍ അഫ്ഗാനിസ്ഥാനെ ഒരു ഇസ്‌ലാമിക രാജ്യമാക്കാന്‍ ആഗ്രഹിക്കുന്നു, ഇവിടെ ഈ ആളുകള്‍ ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. ആര്‍എസ്‌എസിന്റെ പേര് പറയാതെയാണ് മുന്‍ രാജ്യസഭാംഗം ഇത് പറഞ്ഞത്. നാഗ്പൂര്‍ ആസ്ഥാനമായ ഹിന്ദുത്വ സംഘടനയ്‌ക്കെതിരെ അക്തര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അക്തറില്‍ നിന്ന് 1 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കേസ് ഫയല്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button