Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് ആസിഫ് അലി വിസ ഏറ്റുവാങ്ങിയത്. കുടുംബത്തോടൊപ്പമാണ് ആസിഫ് അലി ഗോൾഡൻ വിസ ഏറ്റുവാങ്ങാനെത്തിയത്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

Read Also: പാർട്ടൈം ജോലി: കരാറിന്റെ നിബന്ധനകൾ വ്യക്തമാക്കി യുഎഇ മാനവ വിഭവശേഷി എമിറൈസേഷൻ മന്ത്രാലയം

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത് എന്നീ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയായിരുന്നു നൈല ഉഷ. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് നൈല ഉഷ.

Read Also: വന്ധ്യതയെ പ്രതിരോധിക്കാന്‍ കഴിവുള്ള തുവര പോലുള്ള പ്രത്യേക സവിശേഷതകളുള്ള വിളകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button