Latest NewsNewsGulfQatar

തുര്‍ക്കി നിര്‍മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഏറ്റുവാങ്ങി ഖത്തര്‍ നാവികസേന

ദോഹ : ഖത്തര്‍ അമീരി നാവിക സേനയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിപ്പിച്ചുകൊണ്ട് അല്‍ അബ്റാര്‍ ഫുവൈരിത് എന്ന് പേരിട്ട യുദ്ധക്കപ്പല്‍ നീറ്റിലിറക്കി. തുര്‍ക്കിയിലെ അനാഡോളു കപ്പല്‍ നിര്‍മ്മാണശാലയിലാണ് അബ്റാര്‍ നിര്‍മ്മിച്ചത്. എണ്‍പത് മീറ്റര്‍ നീളം, 11.7 മീറ്റര്‍ ഉയരം, മൂന്ന് യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പുറമെ 260 സൈനികരെയും ഒരുമിച്ച് വഹിക്കാനുള്ള ശേഷിയും യുദ്ധക്കപ്പലിന് ഉണ്ട്.

Read Also : ഭിക്ഷാടനത്തിനെതിരെ യാചനാ വിരുദ്ധ നിയമത്തിന് അംഗീകാരം നല്‍കി സൗദി മന്ത്രി സഭ 

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കപ്പല്‍ നിര്‍മ്മാണത്തിനായുള്ള കരാറില്‍ ഖത്തറും തുര്‍ക്കിയും ഒപ്പിട്ടത്. വരുന്ന രണ്ട് വര്‍ഷം കൊണ്ട് ആവശ്യമായ പരിശോധനകളും പരിശീലനവും പൂര്‍ത്തീകരിച്ച് നല്‍കും. ഇതെ മോഡലിലുള്ള എട്ട് യുദ്ധക്കപ്പലുകള്‍ നേരത്തെ തുര്‍ക്കി നാവിക സേനയ്ക്കും അനാഡോളു കമ്പനി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഖത്തറിന് തന്നെ രണ്ട് യുദ്ധപരിശീലന കപ്പലുകള്‍ കൂടി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി സിഇഒ റിഫാത് അതില്‍ഹാന്‍ പറഞ്ഞു.

തുര്‍ക്കിയില്‍ വെച്ച് ഇന്നലെ നടന്ന പ്രൗഡമായ ചടങ്ങില്‍ ഖത്തര്‍ നാവിക സേനാ കമാന്‍റര്‍ റിയര്‍ അഡ്മിറല്‍ അബ്ദുള്ള ബിന്‍ ഹസ്സന്‍ അല്‍ സുലൈത്തി കപ്പല്‍ ഏറ്റുവാങ്ങി. തുര്‍ക്കി നാവിക സേനാ കമാന്‍റര്‍ അദ്നാന്‍ ഒസ്ബല്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. കപ്പലിലേക്ക് വേണ്ട തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ തുര്‍ക്കി പ്രതിരോധ സേനയാണ് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button