ThiruvananthapuramKeralaLatest NewsNewsEducationEducation & Career

സ്​റ്റാഫ്​​ സെലക്​ഷന്‍ കമീഷന്‍: വിവിധ തസ്​തികകളില്‍ 3261 ഒഴിവുകള്‍, അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍വിസുകളില്‍ വിവിധ തസ്​തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന്​ (സെലക്​ഷന്‍ പോസ്​റ്റ്​) സ്​റ്റാഫ്​ സെലക്​ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. എസ്​.എസ്​.എല്‍.സി മുതല്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍ക്കുവരെ ​അപേക്ഷിക്കാവുന്ന തസ്​തികകള്‍ വിജ്ഞാപനത്തിലുണ്ട്​. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഒക്​ടോബര്‍ 25നകം സമര്‍പ്പിക്കണം. സെലക്​ഷന്‍ ടെസ്​റ്റ് ജനുവരി/ഫെബ്രുവരി മാസത്തില്‍ നടത്തും. തസ്​തിക തിരിച്ചുള്ള ഒഴിവുകള്‍, യോഗ്യത മാനദണ്ഡങ്ങള്‍ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://ssc.nic.inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.

Also Read: റീറ്റ് പരീക്ഷ: മൊബൈലിൽ ചോദ്യപേപ്പർ, ഭാര്യമാരെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാർ പിടിയിൽ

ചില തസ്​തികകളും വകുപ്പും ഒഴിവുകളും ചുവടെ: ഗേള്‍സ്​ കാഡറ്റ്​ ഇന്‍സ്​ട്രക്​ടര്‍, ഡയറക്​ടറേറ്റ്​ ജനറല്‍ ഓഫ്​ എന്‍.സി.സി, ന്യൂഡല്‍ഹി, ഒഴിവുകള്‍ 81, യോഗ്യത: ബിരുദം; മള്‍ട്ടി ടാസ്​കിങ്​ സ്​റ്റാഫ്​, ചീഫ്​ പോസ്​റ്റ്​മാസ്​റ്റര്‍ ജനറലിന്റെ ഓഫിസ്​. വെസ്​റ്റ്​ ബംഗാള്‍ സര്‍ക്കിള്‍, കൊല്‍ക്കത്ത, ഒഴിവുകള്‍ 398, യോഗ്യത: മെട്രിക്കുലേഷന്‍/എസ്​.എസ്​.എല്‍.സി/തത്തുല്യം.​ ഫോ​ട്ടോഗ്രാഫര്‍ ഗ്രേഡ്​ III, സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യ, കൊല്‍ക്കത്ത, ഒഴിവുകള്‍ 8, യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്​ ടു; ​ഡ്രില്ലര്‍ കം മെക്കാനിക്​​ (മാസ്​റ്റര്‍ ക്രാഫ്​റ്റ്​സ്​മാന്‍).

സെന്‍ട്രല്‍ ഗ്രൗണ്ട്​വാട്ടര്‍ ബോര്‍ഡ്​, ഫരീദാബാദ്​, ഒഴിവുകള്‍ 19, യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്​ ടു; ജൂനിയര്‍ ​ജിയോഗ്രഫിക്കൽ അസിസ്​റ്റന്‍റ്, നാഷനല്‍ അറ്റ്​ലസ്​​ ആന്‍ഡ്​ തെമാറ്റിക്​ മാപ്പിങ്​ ഓര്‍ഗനൈസേഷന്‍, കൊല്‍ക്കത്ത, ഒഴിവുകള്‍ 62, യോഗ്യത: ബിരുദം; റിസര്‍ച്​​ അസിസ്​റ്റന്‍റ്​, സ്​ഥാപനം തൊട്ടുമുകളിലേതുതന്നെ, ഒഴിവുകള്‍ 146, യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം. മള്‍ട്ടി ടാസ്കിങ്​ സ്​റ്റാഫ്​ (ടെക്​നിക്കല്‍), നാഷനല്‍ ടെസ്​റ്റ്​ഹൗസ്​, ഒഴിവുകള്‍ 78, യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം; ഡെപ്യൂട്ടി റേഞ്ചര്‍, ഫോറസ്​റ്റ്​ സര്‍വേ ഓഫ്​ ഇന്ത്യ റീജനല്‍ ഓഫിസ്​, ബാംഗ്ലൂര്‍, ഒഴിവുകള്‍ 12, യോഗ്യത, ഹയര്‍ സെക്കന്‍ഡറി/പ്ലസ്​ ടു;.

ജൂനിയര്‍​ ഗ്രേഡ്​ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്​, ഒഴിവുകള്‍ 40 (ഇംഗ്ലീഷ്​, ഹിന്ദി ഉള്‍പ്പെടെ), യോഗ്യത: ബിരുദം; ഫാര്‍മസിസ്​റ്റ്​​, ഹെല്‍ത്ത്​ മുംബൈ, ഒഴിവുകള്‍ 15, യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്​ ടു;​ കെമിക്കല്‍ അസിസ്​റ്റന്‍റ്​,​ സെന്‍ട്രല്‍ റവന്യൂ കണ്‍ട്രോള്‍ ലബോറട്ടറി, ന്യൂഡല്‍ഹി, ഒഴിവുകള്‍ 92. യോഗ്യത: ബിരുദം; ഗേള്‍ കാഡറ്റ്​ ഇന്‍സ്​ട്രക്​ടര്‍, ഡിഫന്‍സ്​, ഒഴിവുകള്‍ 82, യോഗ്യത: ബിരുദം; ഡേറ്റ പ്രൊസസിങ്​ അസിസ്​റ്റന്‍റ്​ ഗ്രേഡ്​ എ, ഡിഫന്‍സ്​, ഒഴിവുകള്‍ 64, യോഗ്യത ബിരുദം; സയന്‍റിഫിക്​ അസിസ്​റ്റന്‍റ്​, ഡയറക്​ടറേറ്റ്​ ജനറല്‍ ഓഫ്​ സപ്ലൈസ്​, ഒഴിവുകള്‍ 24, യോഗ്യത: ബിരുദം.

ജൂനിയര്‍ എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്​), ഡിഫന്‍സ്​, ഒഴിവുകള്‍ 165, യോഗ്യത: ബിരുദം; അസിസ്​റ്റന്‍റ്​ കമ്യൂണിക്കേഷന്‍ ഓഫിസര്‍, പൊലീസ്​ വയര്‍ലെസ്​, ഒഴിവുകള്‍ 52, യോഗ്യത: ബിരുദം; നഴ്​സിങ് ഓഫിസര്‍ സി.ജി.എച്ച്‌​.എസ്​, ഒഴിവുകള്‍ 53,​ യോഗ്യത: ബിരുദം; മെഡിക്കല്‍ അറ്റന്‍ഡന്‍റ്​, സി.ജി.എച്ച്‌​.എസ്, ഒഴിവുകള്‍ 81, യോഗ്യത: മെട്രിക്കുലേഷന്‍; ജൂനിയര്‍ സ്​റ്റോര്‍ കീപ്പര്‍, നേവി, ഒഴിവുകള്‍ 161, യോഗ്യത: ഹയര്‍ സെക്കന്‍ഡറി; ലാസ്​കര്‍, നേവി, ഒഴിവുകള്‍ 142, യോഗ്യത: മെട്രിക്കുലേഷന്‍; എ.എസ്​.ഐ, ഹെഡ്​കോണ്‍സ്​റ്റബ്​ള്‍, ഹെല്‍പര്‍ ഉള്‍പ്പെടെ മറ്റു നിരവധി തസ്​തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button