Latest NewsNewsInternational

കാറിലിരുന്ന് മൊബൈലിൽ ചാറ്റ് ചെയ്ത പതിനെട്ട് വയസ്സുകാരി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഷിക്കാഗോ : വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന പതിനെട്ട് വയസ്സുകാരി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. റസ്ലിംഗ് ചാംപ്യനായിരുന്ന മെലിസ ഡി ലഗാർസ (18) ആണ് മരിച്ചത്.

Read Also : ദുബായ് സഫാരി പാർക്ക് വീണ്ടും സന്ദർശകർക്കായി തുറന്നു : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

വെടിയൊച്ച കേട്ട് വീട്ടിൽ നിന്നും പുറത്തേക്ക് വന്ന പിതാവ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. വെടിവെച്ചുവെന്ന് പറയപ്പെടുന്ന യുവാവ് സംഭവസ്ഥലത്തു നിന്നും ഓടിപോകുന്നതും കണ്ടിരുന്നു. യുവാവിനോടൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മെലിസയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെച്ച അജ്ഞാതനെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments


Back to top button