KeralaLatest NewsNews

അയല്‍വീടിന്റെ ഗേറ്റ് പൊട്ടി വീണ് മൂന്ന് വയസുകാരന് ദാരുണ അന്ത്യം

മട്ടന്നൂര്‍: വീടിന്‍റെ ഗേറ്റ് തലയിൽ മറിഞ്ഞുവീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ അയല്‍ വീടിന്റെ ഗേറ്റ് പൊട്ടിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൈദർ (3 ) നെ ചാല മിംമ്‌സ് ആശുപത്രിയില്‍ ഉടനെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: കൃഷിയിടത്തില്‍ പശുക്കള്‍ കയറി: ആദിവാസി ദമ്പതികൾക്ക് നേരെ വെടിവയ്പ് നടത്തിയ അയല്‍‌വാസി അറസ്റ്റില്‍

തിങ്കളാഴ്‌ച്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ചാലയിലെ മിംമ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൂന്നു വയസുകാരന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്‌ച്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റിയ, ഫാത്തിമ, മുഹമ്മദ് ദയാന്‍ എന്നിവരാണ് മരണമടഞ്ഞ ഹൈദറിന്റെ സഹോദരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button