Latest NewsUAENewsInternationalGulf

സന്ദർശകരെ വരവേൽക്കാനൊരുങ്ങി അൽഐൻ മൃഗശാല: സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പാക്കേജുകളും

ദുബായ്: സന്ദർശകരെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം അൽഐൻ മൃഗശാല. 4000 ത്തോളം മൃഗങ്ങളാണ് ഇവിടെയുള്ളത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളും മൃഗശാലയിലുണ്ട്. 900 ഹെക്ടറിലധികം സ്ഥലത്ത് തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് മൃഗശാലയിൽ മൃഗങ്ങളെ സംരക്ഷിക്കുന്നത്. വന്യജീവികൾക്കും സസ്യജാലങ്ങൾക്കും ജലജീവികൾക്കും പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്. സ്വതന്ത്രമായി അലഞ്ഞുതിരിയുന്ന വന്യജീവികളെ അടുത്തു നിന്നു കാണാൻ സന്ദർശകർക്ക് അവസരമുണ്ടെന്നതാണ് അൽഐൻ മൃഗശാലയുടെ മറ്റൊരു സവിശേഷത.

Read Also: ഓട്ടോ ഡ്രൈവര്‍മാരെ അത്ഭുതപ്പെടുത്തി രാഹുല്‍ ഗാന്ധി : അവര്‍ക്കൊപ്പം ചായകുടിച്ചും വിശേഷങ്ങള്‍ തിരക്കിയും നേതാവ്

സന്ദർശകരെ ആകർഷിക്കാനായി അൽഐൻ സഫാരി ഉൾപ്പെടെ മൃഗശാല ചുറ്റിക്കറങ്ങാൻ വിവിധ പാക്കേജുകളും മൃഗശാലാ അധികൃതർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പരിസ്ഥിതിയും പൈതൃകവും സംരക്ഷിച്ചുകൊണ്ടാണ് ടൂറിസം പാക്കേജ് തയാറാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ സ്വഭാവ രീതികൾ വിവരിക്കാനായി ഗൈഡുകളുടെ സഹായവും ഉണ്ട്. യുഎഇയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് അൽഐൻ മൃഗശാല.

Read Also: ഒളിംപ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സുരക്ഷ : സുഹൃത്തിനെ പീഡിപ്പിച്ച പ്രമുഖനെതിരെ പ്രതികരിച്ചതിന് മയൂഖയ്ക്ക് വധഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button