Latest NewsNewsIndia

വിവാഹേതര ബന്ധം: യുവതിയേയും യുവാവിനേയും നഗ്നരാക്കി നടത്തിയ 60 പേര്‍ക്കെതിരേ പോലീസ് കേസ്

യുവതിയുടെ ഭര്‍ത്താവ് ഒരുവര്‍ഷത്തോളമായി സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്

റാഞ്ചി: വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികള്‍ നഗ്നരാക്കി നടത്തിയതായി പരാതി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ നടന്ന സംഭവത്തില്‍ 60 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ദുംക ജില്ലയിലെ ബദ്ദല്ലി പഞ്ചായത്തിലുള്ള വിവാഹിതയായ യുവതിയെ കാണാനായി യുവാവ് വീട്ടിലെത്തിയപ്പോള്‍ ഗ്രാമവാസികള്‍ ഇരുവരെയും പിടികൂടി കെട്ടിയിടുകയായിരുന്നു. ഇതിന് ശേഷം ഇരുവരേയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചുവെന്നും പോലീസ് അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവ് ഒരുവര്‍ഷത്തോളമായി സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇതേതുടർന്ന് ജീവിതച്ചെലവ് കണ്ടെത്താന്‍ യുവതി ദിവസവേതന ജോലിക്ക് പോയിരുന്നു. ഇവിടെവെച്ചാണ് യുവതി യുവാവുമായി പരിചയത്തിലാകുന്നത്. ചൊവ്വാഴ്ച വൈകീട്ട് യുവതി ജോലി കഴിഞ്ഞെത്തിയ ശേഷം യുവാവ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button