KottayamKeralaNattuvarthaLatest NewsNews

ഫേസ്ബുക്ക് സൗഹൃദം: 23 കാരനൊപ്പം കടന്നുകളഞ്ഞ 16 കാരിയെ പോലീസ് കണ്ടെത്തി, യുവാവിനെതിരെ കേസ്

പ്ല​സ് വ​ണ്‍ പ​രീ​ക്ഷയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് ​വൈ​ക്കം ടി​വി പു​രം സാ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്

വൈ​ക്കം: ഫേ​സ്ബു​ക്കി​ലൂ​ടെ പരിചയപ്പെട്ട 23കാ​ര​നു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ 16കാ​രിയെ പ​രാ​തി ല​ഭി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോലീസ് കണ്ടെത്തി. യു​വാ​വി​ന്‍റെ മൂ​വാ​റ്റു​പു​ഴ​യി​ലെ വീ​ട്ടി​ൽ​നി​ന്നാണ് പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് കണ്ടെത്തിയത്. പ്ല​സ് വ​ണ്‍ പ​രീ​ക്ഷയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് ​വൈ​ക്കം ടി​വി പു​രം സാ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. പെ​ണ്‍​കു​ട്ടി പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചി​ട്ടും വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ബന്ധു​ക്ക​ൾ വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക്കുകയായിരുന്നു.

തുടർന്ന് അന്വേഷണം ആരംഭിച്ച പോ​ലി​സ് പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ർ​ത്തി​ച്ച് വി​ളി​ച്ചി​ട്ടു​ള്ള ര​ണ്ടു നമ്പറിന്റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കുകയായിരുന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​ശ​യം തോ​ന്നി​യ ഫോൺ നമ്പറിന്റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ​യി​ലെ ഐ​രാ​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തിയ പോലീസ് ഐ​രാ​പു​ര​ത്ത് എത്തുകയായിരുന്നു.

പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശം, ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പരിശീലനം ലഭിച്ചു: ഭീകരന്റെ വെളിപ്പെടുത്തല്‍

പാതിരാത്രിയോടെ ​ഐ​രാ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ​ പോലീസ് യു​വാ​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തുകയായിരുന്നു. ബൈ​ക്കി​ൽ വൈ​ക്ക​ത്തെ​ത്തി​യ യു​വാ​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു പോ​രു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. യു​വാ​വി​നെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി കൊ​ണ്ടു​പോ​യ​തി​ന് കേസെടുക്കുമെന്നും വൈ​ദ്യ പ​രി​ശാ​ധ​ന​യ്ക്കു ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടുക്കു​മെ​ന്നും പോ​ലി​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button