MalappuramKeralaNattuvarthaLatest NewsNews

സ്വവർഗബന്ധം വിഡിയോയിൽ പകർത്തി പണം തട്ടിപ്പ്: സംഭവത്തിൽ കൂടുതൽ ഇരകൾ, അന്വേഷണം ശക്തമാക്കി പോലീസ്

പ്രതികളിൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിന്നാണ് കൂടുതൽ ഇരകളുണ്ടെന്ന വിവരം ലഭിച്ചത്

മലപ്പുറം: സ്വവർഗബന്ധം വിഡിയോയിൽ പകർത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ ഇരകളുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് അന്വേഷണം ശക്തമാക്കി പോലീസ്. സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. തിരൂർ മുത്തൂർ കളത്തിപറമ്പിൽ ഹുസൈൻ (26), ബിപി അങ്ങാടി പുതിയത്ത് അഹമ്മദ് സാദിഖ് (20) എന്നിവരെയും പ്രായപൂർത്തിയാകാത്ത 5 പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിന്നാണ് കൂടുതൽ ഇരകളുണ്ടെന്ന വിവരം ലഭിച്ചത്.

സ്വവർഗബന്ധത്തിന് ആളുകളെ കണ്ടെത്തുന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ വലയിലാക്കിയത്. ആപ്പ് ഉപയോഗിച്ച് ആളുകളുമായി ബന്ധപ്പെട്ട് പണവും സ്ഥലവും പറഞ്ഞുറപ്പിച്ച ശേഷം വിളിച്ചു വരുത്തും. തുടർന്ന് സ്വവർഗബന്ധം വിഡിയോയിൽ പകർത്തുകയും പണം നൽകിയില്ലെങ്കിൽ ഇത് പോലീസിനെയും ബന്ധുക്കളെയും കാണിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകായും ചെയ്യും.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 270 പുതിയ കേസുകൾ

ഇത്തരത്തിൽ പൊന്നാനിയിലെയും തിരൂർ പൂക്കയിലെയും 2 പേരിൽ നിന്നായി ഒരു ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഇവർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോൾ കൂടുതൽ പേർ ഇരകളാണെന്നു മനസ്സിലാകുകയും തുടർന്ന് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button