Latest NewsIndia

നിർബന്ധിത മതപരിവർത്തന നിരോധന നിയമം നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബംഗളൂരു: നിർബന്ധിത മതപരിവർത്തനം തടയാനുളള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. ഇത്തരം നിയമനിർമാണത്തിലൂടെ മാത്രമേ നിർബന്ധിത മതപരിവർത്തനം തടയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ യദ്ഗിർ താലൂക്കിൽ നിർബന്ധിത മതപരിവർത്തനം നടത്തിയ ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.

ദളിതരെ ലക്ഷ്യമിട്ടുളള ഇവിടുത്തെ മതപരിവർത്തന റാക്കറ്റിനെക്കുറിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനിർമാണത്തെക്കുറിച്ച് ഗൗരവമായി കർണാടക സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച കർണാടക ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്രയും ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ചില സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ സമാനമായ ബില്ലുകൾ അവതരിപ്പിച്ചതായും അതേക്കുറിച്ച് പഠിച്ച ശേഷം സംസ്ഥാനത്തും നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ. ഉത്തർപ്രദേശും മദ്ധ്യപ്രദേശും ഗുജറാത്തും നിർബന്ധിത മതപരിവർത്തനത്തിന് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമനിർമാണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button