Latest NewsNewsUK

തൊഴിലാളി ക്ഷാമം രൂക്ഷം : കാർഷിക വിളകൾ ശേഖരിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി

ലണ്ടന്‍ : കര്‍ഷകരില്‍നിന്നും മറ്റും പച്ചക്കറികള്‍ ശേഖരിച്ചു വില്‍പ്പന കേന്ദ്രത്തിലെത്തിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് യു കെ കമ്പനി. ഇതിന്റെ തൊഴില്‍ പരസ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.

Read Also : ഓസ്‌ട്രേലിയയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത : വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് 

യു കെയിലെ തൊഴിലാളി ക്ഷാമം തന്നെയാണ് ഇതിന് കാരണം. ലണ്ടനിലെ ലിങ്കണ്‍ഷയര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എച്ച്. ക്ലെമന്റ്സ് ആന്‍ഡ് സണ്‍സ് ലിമിറ്റഡാണ് തൊഴില്‍ പരസ്യം കൊണ്ട് ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തതു വഴി ജീവനക്കാരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍.

കോവിഡിനു ശേഷം പുറത്തുപോയുള്ള ജോലിക്ക് ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കര്‍ഷകരില്‍നിന്നു കാബേജും ബ്രൊക്കോളിയും ശേഖരിച്ചാല്‍ മതി. മണിക്കൂറിന് 30 പൗണ്ട് നല്‍കും. അതായത് ദിവസം എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ചു ദിവസം ജോലിയെടുത്താല്‍ 1,200 പൗണ്ട്. ഇങ്ങനെ മാസം 4,800 പൗണ്ട് കിട്ടും. അതായത് വാര്‍ഷിക ശമ്പളം 62,400 പൗണ്ട്(ഏകദേശം 63 ലക്ഷം രൂപ).

shortlink

Related Articles

Post Your Comments

Related Articles


Back to top button