KeralaLatest NewsNews

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ: ഡിസംബറിന് മുന്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

‘കൊച്ചിയേയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ് വ്യവസായ വകുപ്പിന്‍റെ വിലയിരുത്തല്‍. അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി എന്നിവിടങ്ങളിലായി 1843 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2019 സെപ്റ്റംബറില്‍ ഇടനാഴിക്ക് കേന്ദ്ര അനുമതി ലഭിച്ചെങ്കിലും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ക്കുണ്ടായ കാലതാമസം പദ്ധതി വൈകിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഡിസംബറിന് മുന്പ് പൂര്‍ത്തിയാക്കും’- പി. രാജീവ് പറഞ്ഞു.

Read Also:  രാജ്യം നിയമം പാസ്സാക്കിയാലും ഒരിക്കലും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല : തറപ്പിച്ച് മുഖ്യമന്ത്രി

അതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഉപയോഗിക്കാതെ കിടക്കുന്ന 226 ഭൂമി തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു. ബാങ്കുകൾ പല കാരണങ്ങൾ പറഞ്ഞ് വായ്‌പ അനുവദിക്കുന്നില്ലെന്ന വ്യവസായികളുടെ പരാതിയില്‍ അടുത്ത 13 ന് ബാങ്ക് പ്രതിനിധികളുടെയും സംരംഭകരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button