Latest NewsNewsInternational

പെ​ൺ​കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കണം, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ: വെടിയുതിർത്ത് താലിബാൻ

കാ​ബൂ​ൾ: താ​ലി​ബാ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നിലെ സ്ത്രീ​ക​ൾ വീ​ണ്ടും രം​ഗ​ത്ത്. പെ​ൺ​കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കി​ഴ​ക്ക​ൻ കാ​ബൂ​ളി​ലെ ഒ​രു ഹൈ​സ്കൂ​ളി​ന് പു​റ​ത്ത് സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂടുകയായിരുന്നു.

‘ഞ​ങ്ങ​ളു​ടെ പേ​ന ത​ക​ര്‍​ക്ക​രു​ത്, ഞ​ങ്ങ​ളു​ടെ പു​സ്ത​കം ക​ത്തി​ക്ക​രു​ത്, ഞ​ങ്ങ​ളു​ടെ സ്‌​കൂ​ള്‍ അ​ട​ക്ക​രു​ത്’ എ​ന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴു​തി​യ ബാ​ന​റു​മാ​യി​ട്ടാ​യി​രു​ന്നു സ്ത്രീകളുടെ പ്ര​തി​ഷേ​ധം. എന്നാൽ പ്രതിഷേധം അവസാനിപ്പിച്ച് സ്ത്രീ​ക​ളെ പി​രി​ച്ചു വി​ടാ​ൻ താ​ലി​ബാ​ൻ ഭീ​ക​ര​ർ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​താ​യി റി​പ്പോ​ർ​ട്ടുകൾ വ്യക്തമാക്കുന്നു.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 265 പുതിയ കേസുകൾ

പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഭീ​ക​ര​ർ റൈ​ഫി​ൾ കൊ​ണ്ട് അ​ടി​ച്ചതായും റിപ്പോർട്ടിൽ പറയുന്നു.​ അതേസമയം അഫ്ഗാനിസ്ഥാനിൽ സ്ത്രീ​ക​ള്‍​ക്ക് പ്ര​തി​ഷേ​ധി​ക്കാ​ന്‍ ആ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​തി​നാ​യി മുൻ‌കൂർ അ​നു​മ​തി വാ​ങ്ങ​ണ​മാ​യി​രു​ന്നു​വെന്നും താ​ലി​ബാ​ൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button