KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ്പി എ.പി ഷൗക്കത്തലിക്ക് ഐപിഎസ്

കൊടി സുനിയേയും സിപിഎം നേതാക്കളേയും ജയിലില്‍ പൂട്ടിയ അഡി.എസ്പി ഷൗക്കത്തലി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഐപിഎസ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്

തിരുവനന്തപുരം: കേരളത്തിലെ മികച്ച 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ്പി എ.പി ഷൗക്കത്തലി അടക്കം 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഐപിഎസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

ഷൗക്കത്തലിക്കൊപ്പം ടി പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷും ഐപിഎസ് കിട്ടിയവര്‍ക്കൊപ്പമുണ്ട്. എ ആര്‍ പ്രേംകുമാര്‍, ഡി മോഹനന്‍, ആമോസ് മാമ്മന്‍, വി യു കുര്യാക്കോസ്, എസ് ശശിധരന്‍, പി.എന്‍ രമേഷ് കുമാര്‍, എം.എല്‍ സുനില്‍ എന്നിവരാണ് ഐപിഎസ് ലഭിച്ച മറ്റുള്ളവര്‍.

സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തെയും സിപിഎം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ പി ഷൗക്കത്തലി ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, ടിപി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷൗക്കത്തലി എന്‍ഐഎയിലേക്കു ഡെപ്യൂട്ടേഷനില്‍ പോകുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button