Latest NewsNewsInternationalGulfQatar

50 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്: നടപടിക്രമങ്ങൾ ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്‌സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഖത്തറിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

Read Also: മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിവരം

ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് നൽകിത്തുടങ്ങുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഉയർന്ന രോഗ സാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് സെപ്തംബർ 15 മുതലാണ് ഖത്തർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്‌സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗ സാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.

Read Also: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നാട് നന്നാക്കാനിറങ്ങണ്ട: പോലീസ് സേന ശുദ്ധീകരിക്കാൻ യോഗി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button