Latest NewsNewsIndia

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നാട് നന്നാക്കാനിറങ്ങണ്ട: പോലീസ് സേന ശുദ്ധീകരിക്കാൻ യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി യോഗി സർക്കാർ. കുറ്റകൃത്യങ്ങൾ ചെയ്യുന്ന പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കാൻപൂരിൽ പോലീസുകാരുടെ മർദ്ദനത്തെ തുടർന്ന് ഹോട്ടൽ വ്യാപാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Also Read: സുനിതക്ക് പിന്നാലെ ഡാനിയും: സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ അന്ത്യം

ഇന്നലെയാണ് പോലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ കാൻപൂർ സ്വദേശി ആശുപത്രിയിൽ മരിച്ചത്. ഹോട്ടലിൽ പരിശോധനയ്‌ക്കായി എത്തിയപ്പോഴാണ് വ്യാപാരിയെ പോലീസ് സംഘം മർദ്ദിച്ചത്. സംഭവത്തിൽ കുറ്റക്കാരായ ആറ് പേരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സേന ശുദ്ധീകരികരിക്കാനുള്ള സർക്കാർ നീക്കം.

‘അടുത്തിടെയായി പോലീസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് അംഗീകരിക്കാനാകുന്നതല്ല. കുറ്റവാളികൾക്ക് പോലീസ് സേനയിൽ ഇടമില്ല. ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ തെളിവുകൾ സഹിതം പിടികൂടണം. നിയമ പ്രകാരം നടപടി സ്വീകരിക്കണം’- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button