ErnakulamLatest NewsKeralaNattuvarthaNewsCrime

സുനിതക്ക് പിന്നാലെ ഡാനിയും: സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ അന്ത്യം

കൊച്ചി: പൊടുന്നനെ ബ്രേക്കിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ മരണം. പെരുമ്പാവൂർ അല്ലപ്ര വെങ്ങോല ചെന്നംകുടി എല്‍ദോ പോളിന്‍റെ മകന്‍ ഡാനി മാത്യു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിരാമിയെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം, ഭർത്താവ് വിഷം കഴിച്ച് മരിച്ചു

രാത്രി ഒൻപതരയോടെ അത്താണി വിമാനത്താവള റോ‍ഡ് ജംഗ്ഷനിലെ സിഗ്നലിലാണ് അപകടം. മുന്നില്‍ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.

കഴിഞ്ഞ ദിവസം അങ്കമാലി മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ജോലിക്ക് പോകുന്നതിനിടെ
സഡൻ ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറി സ്കൂട്ടര്‍ യാത്രികയായ സുനിത മരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഈ ദുരന്തവും സംഭവിച്ചിരിക്കുന്നത്. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് ഇന്നലെ മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സുനിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button