Latest NewsUAENewsGulf

എക്സ്പോ :കു​ടും​ബ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​ക എ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍

ദുബായ് : എ​ക്സ്പോ 2020ക്ക് ​എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യാ​ന്‍ ദുബായ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തിൽ പ്ര​ത്യേ​ക- എ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍ ഒ​രു​ക്കി ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ. എ​ക്സ്പോ​യു​ടെ ഭാ​ഗ്യ​ചി​ഹ്​​ന​ങ്ങ​ളാ​യ ല​ത്തീ​ഫ​യും റാ​ഷി​ദും ചേ​ര്‍​ന്ന് കു​ടും​ബ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​യാ​ണ് കൗ​ണ്ട​റു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read Also : ദുബായ് എക്സ്പോ 2020 : ആ​ഗോ​ള വി​ക​സ​ന​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ്​ എ​ക്​​സ്​​പോയെന്ന് എം.എ. യൂസഫലി 

യ​​ത്ര​ക്കാ​രു​ടെ സ​ന്തോ​ഷ​ത്തി​നാ​ണ്​ മു​ഖ്യ പ്രാ​ധാ​ന്യ​മെ​ന്ന്​ ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ല്‍ മ​റി പ​റ​ഞ്ഞു. മെ​ഗാ ഇ​വ​ന്‍​റി​ലേ​ക്കു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും മി​ക​ച്ച രീ​തി​യി​ല്‍ സ്വാ​ഗ​തം ചെ​യ്യാ​നു​ള്ള വ​കു​പ്പിന്റെ സ​ന്ന​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ​സം​രം​ഭം.

ക​ഴി​ഞ്ഞ ദി​വ​സം വി​മാ​ന​ത്താ​വ​ളം ടെ​ര്‍​മി​ന​ല്‍ മൂ​ന്നി​ലാ​ണ് ഇ​ത്ത​രം പ​വ​ലി​യ​നു​ക​ള്‍ ഒ​രു​ക്കി സ​ന്ദ​ര്‍​ശ​ക​രെ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ദു​ബൈ​യി​ലെ​ത്തു​ന്ന​ത് മു​ത​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ സ​ന്ദ​ര്‍​ശ​ന അ​നു​ഭൂ​തി പ​ക​രാ​ന്‍ ഈ ​ഉ​ദ്യ​മം സ​ഹാ​യി​ക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button