Latest NewsKeralaNews

അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയില്ല: ജെസ്ന കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യം

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടെ​ന്നു പ​ത്ത​നം​തി​ട്ട എ​സ്പി അ​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

കോട്ടയം: ദുരൂഹതകൾ വിട്ടൊഴുയാത്ത ജെസ്ന കേസിൽ എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യം. സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ഇതുവരെ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടി വിവിധ ക്രൈസ്തവ സംഘടനയുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

ഇതിന്‍റെ തുടക്കമായി ഒക്ടോബര്‍ നാലിന് തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടധര്‍ണയും വിശദീകരണ യോഗവും നടക്കും. ലൗ ​ജി​ഹാ​ദ് കേ​ര​ള​ത്തി​ല്‍ സ​ജീ​വ വി​ഷ​യ​മാ​യി ക​ത്തി​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജെ​സ്ന​യു​ടെ തി​രോ​ധാ​നം എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഏ​റെ​ക്കാ​ലം അ​ന്വേ​ഷി​ച്ച​തി​നു ശേ​ഷം കേസ് മാസങ്ങള്‍ക്കു മുമ്പ് സി​ബി​ഐ​ക്കു വി​ട്ടി​രു​ന്നു.

പ​ക്ഷേ, ഇ​തു​വ​രെ​യും ജെ​സ്ന എ​വി​ടെ​യാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കാ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം 2021 മാ​ര്‍​ച്ചി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. കോ​വി​ഡും ലോ​ക്ക്ഡൗ​ണും പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്. ഏ​റെ​ക്കാ​ലം സം​സ്ഥാ​ന പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചു​മൊ​ക്കെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി​രു​ന്ന കെ.​ജി.​സൈ​മ​ണ്‍ വി​ര​മി​ക്കു​ന്ന​തു തൊ​ട്ടു​മു​ന്പു ന​ട​ത്തി​യ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഈ ​കേ​സി​നെ അ​ടു​ത്ത കാ​ല​ത്തു വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ച​ത്.

Read Also: 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോന്‍സന് പാസ്‌പോര്‍ട്ടില്ലെന്ന് ക്രൈംബ്രാഞ്ച്: പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടെ​ന്നു പ​ത്ത​നം​തി​ട്ട എ​സ്പി അ​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​തെ​ന്താ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല. തു​റ​ന്നു​പ​റ​യാ​ന്‍ ക​ഴി​യാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്നും വൈ​കാ​തെ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ങ്ങ​ലേ​ല്‍​പ്പി​ച്ചെ​ന്നും ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Post Your Comments


Back to top button