ThrissurKeralaNattuvarthaLatest NewsNews

കുതിരാനിൽ ഷൈൻ ചെയ്യാൻ വീണ്ടും മുഹമ്മദ്‌ റിയാസ്, രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കുമെന്ന് വാഗ്ദാനം

ഇ​വ​രെ വെ​ച്ച്‌​ നി​ര്‍മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍ക്കാ​നാ​വി​ല്ല

തൃശ്ശൂർ: കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ക​ല​ക്​​ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍, പ​ദ്ധ​തി സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ എ​സ്. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read:വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

‘ര​ണ്ടാം തു​ര​ങ്കം ജ​നു​വ​രി​യോ​ടെ തീ​ര്‍ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​നു​ബ​ന്ധ റോ​ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ പ്ര​വൃ​ത്തി​ക​ളും ഏ​പ്രി​ലോ​ടെ പൂ​ര്‍ത്തി​യാ​കും. നി​ല​വി​ല്‍ 22 പേ​രാ​ണ് നി​ര്‍മാ​ണ​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രെ വെ​ച്ച്‌​ നി​ര്‍മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍ക്കാ​നാ​വി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം നാ​ലി​ര​ട്ടി വ​ര്‍ധി​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​’, മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ വേണ്ട കൂ​ടു​ത​ല്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കാ​ൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നി​ര്‍​ദേ​ശം ന​ല്‍കി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് യോ​ഗം ചേ​രുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button