Latest NewsNewsIndia

റോഡുകള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാറില്ല,അങ്ങനെ ചെയ്യുന്നത് പൊലീസ്: സുപ്രീംകോടതി വിമര്‍ശനത്തിനെതിരെ രാകേഷ് ടികായത്

ഒരു നഗരത്തെയാകെ ശ്വാസം മുട്ടിക്കുകയാണ് കര്‍ഷക സമരമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ രൂക്ഷവിമര്‍ശനത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഡല്‍ഹിയിലെ റോഡുകള്‍ തടഞ്ഞ് പെതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തങ്ങളല്ല പൊലീസാണെന്ന് ടികായത് ആരോപിച്ചു.

ഒരു നഗരത്തെയാകെ ശ്വാസം മുട്ടിക്കുകയാണ് കര്‍ഷക സമരമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. ആളുകളെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സമരക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ദേശീയപാതകള്‍ തടയുകയും ചെയ്തിട്ട് പ്രതിഷേധം സമാധാനപരമെന്ന് പറയുന്നെന്നും കോടതി പറഞ്ഞു.

മറ്റുള്ളവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്ന് മനസിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സത്യാഗ്രഹ സമരത്തിന് അനുമതി തേടി പ്രതിഷേധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button