Latest NewsNewsSaudi ArabiaGulf

പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകാനൊരുങ്ങി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ് : പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പ്രതിദിനം അറുപതിനായിരം പേർക്ക് അനുമതി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകർക്കും, വിശ്വാസികൾക്കും ഈ അനുമതികൾ നൽകുന്നത്.

Read Also : കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ : സുപ്രധാന അറിയിപ്പുമായി ഒമാൻ 

ഉംറ തീർത്ഥാടകരും, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന സന്ദർശകരും രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിരിക്കിണം എന്ന വ്യവസ്ഥ നിർബന്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം 2021 സെപ്റ്റംബർ 9 മുതൽ എഴുപതിനായിരമാക്കി ഉയർത്തിയിരുന്നു. ഇത് പ്രതിദിനം ഒരു ലക്ഷത്തിലേക്ക് ഉയർത്തുന്നതോടെ മാസം തോറും 3 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button