Latest NewsNewsInternationalOmanGulf

ഷഹീൻ ചുഴലിക്കാറ്റ്: രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അൽ വുസ്ത, ദോഫാർ എന്നിവിടങ്ങിലെ ജീവനക്കാരെ അവധിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.

Read Also: പദവി പ്രശ്‌നമല്ല, പഞ്ചാബിനെ വിജയിപ്പിക്കും, എന്ത് വന്നാലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം: നവ്‌ജ്യോത് സിദ്ദു

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒഴികെയുള്ള സർക്കാർ ഭരണ മേഖലയിലെ ജീവനക്കാർക്കും നിയമ രംഗത്ത് പ്രവർത്തിക്കുന്നവർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒക്ടോബർ മൂന്ന്, നാല് തീയ്യതികളിൽ ഔദ്യോഗിക അവധിയായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വടക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതൽ 82 നോട്‌സ് ആയി ഉയർന്നെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read Also: ഇൻസ്റ്റഗ്രാം വഴി ലവ് ജിഹാദ്: വടകരയിൽ മതപരിവർത്തനം നടത്തുന്നതിനിടയിൽ രക്ഷിതാക്കളുടെ ഇടപെടൽ, യുവതിയെ മോചിപ്പിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button