Latest NewsNewsGulfOman

ശഹീന്‍ കൊടുങ്കാറ്റ് : ശക്​തമായ മഴക്ക്​ സാധ്യതയെന്ന് കാലാവസ്​ഥ നിരീക്ഷണ​ കേന്ദ്രം

മസ്​കത്ത്​: ശഹീന്‍ കൊടുങ്കാറ്റ്​ ഒമാന്‍ തീരത്തോടടുക്കുന്നുവെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.

Read Also : ഖത്തറില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു : നാലാംഘട്ട ഇളവുകള്‍ നാളെ മുതൽ പ്രാബല്യത്തിൽ 

മസ്​കത്തില്‍നിന്ന്​ 650 കിലോമീറ്റര്‍ അകലെയാണ്​ കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം​. ഞായറാഴ്​ച മുതല്‍ ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​​. മസ്​കത്ത്​ മുതല്‍ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതല്‍ 600 മില്ലീ മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ​ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച വൈകീട്ട്​ മുതല്‍ 8 -12 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറിതാമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button