Latest NewsKeralaNews

എന്താണ് അയ്യപ്പ തിന്തക തോം? എന്താണ് അലിഫ് ലാം മീം?: മോൻസൻ മാവുങ്കലിന്റെ മതേതര തള്ളുകൾ

രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയിലെ രാജകുമാരിയിലായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പു തുടങ്ങിയത്. വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, മുംബൈയിൽ ഒരാളെ കൊലപ്പെടുത്തി, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്, തുടങ്ങിഅനേകം തള്ള് കഥകൾ മോൻസൻ താനുമായി അടുപ്പമുള്ളവരോട് പങ്കുവെച്ചിരുന്നു.

മോൻസന്റെ കൈവശമുള്ള ‘പുരാവസ്തുക്കളിൽ’ എല്ലാം ഉൾപ്പെടും. തികഞ്ഞ മതേതരവാദിയായിരുന്നു മോൻസനെന്ന് വ്യക്തം. ‘പണ്ഡിതനായ മോന്‍സന്‍റെ’ മതേതര ബഡായികള്‍ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ‘ആർക്കും ഒന്നും അറിയില്ല, എല്ലാവരും തള്ളാണ് ! എന്താണ് അലിഫ് ലാം മീം? എന്താണ് വചനം മാംസം ധരിച്ചതിന്റെ പൊരുൾ ? എന്താണ് അയ്യപ്പ തിന്തക തോം?’ എന്ന് മോൻസൻ ചോദിക്കുന്നതിന്റെയും ഇതിനു മറുപടി നൽകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏത് പേരിട്ട് വിളിച്ചാലും, അല്ലാഹു എന്ന് പറഞ്ഞാലും ദൈവമെന്ന് പറഞ്ഞാലും ഈശ്വരനെന്ന് പറഞ്ഞാലും ഇതെല്ലാം ഒന്നാണെന്ന് മോൻസൻ വൈറൽ വീഡിയോയിൽ പറയുന്നു.

Also Read:ഭിന്നശേഷിക്കാരും അസുഖമുള്ളവരും സ്‌കൂളില്‍ വരേണ്ടതില്ല: മന്ത്രി വി ശിവൻകുട്ടി

‘എന്താണ് അയ്യപ്പ തിന്തക തോം? ഇപ്പോഴത്തെ പിള്ളേരൊക്കെ തിന്തക തോം തിന്തക തോം എന്നൊക്കെ പാടുന്നുണ്ട്. അവർക്ക് ഇതിന്റെ അർഥം പോലും അറിയില്ല. അത് ശരിക്കും ‘സ്വാമി നിന്റെ അകത്താ, അയ്യപ്പൻ നിന്റെ അകത്താ’ എന്നായിരുന്നു പാടിക്കൊണ്ടിരുന്നത്. കല്ലും മുള്ളും ഒക്കെ ചവുട്ടി മുകളിൽ ചെല്ലുമ്പോൾ അവിടെ എന്താണ് എഴുതി വെച്ചിരിക്കുന്നത്? ‘തത്വമസി’. എന്താണത്? ‘ഞാനാകുന്നു നീ, നീയാകുന്നു ഞാൻ’. ഇതാണ് എല്ലാ മതങ്ങളിലും പഠിപ്പിക്കുന്നത്. നമ്മളിലാണ് ദൈവമിരിക്കുന്നത്. നമ്മളിലിരിക്കുന്ന ആ ദൈവത്തെ കാണാതെ മരിക്കുന്നവർ വിഡ്ഢിയാണ്. എല്ലാം ഒന്നാണ്. ഏത് പേരിട്ട് വിളിച്ചാലും, അല്ലാഹു എന്ന് പറഞ്ഞാലും ദൈവമെന്ന് പറഞ്ഞാലും ഈശ്വരനെന്ന് പറഞ്ഞാലും ഇതെല്ലാം ഒന്നാണ്. എന്റെ അപകട കാലത്ത് ഒരു നന്മയായിട്ട് എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവൻ ആരോ അവനും എനിക്ക് ദൈവമാണ്. ഓരോ കാലഘട്ടത്തിലും അവരുടെ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ ഓരോ അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അവതാരങ്ങളൊന്നും ദൈവമല്ല. ദൈവത്തിന്റെ അംശമാണ്’, മോൻസൻ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button