KeralaLatest NewsNews

തിരുവനന്തപുരം ന​ഗരസഭയിലെ പകൽ കൊള്ള: പ്രതിഷേധം ശക്തമാക്കി ബിജെപി

എല്‍.ഡി.എഫ്- ബി.ജെ.പി അംഗങ്ങളുടെ തുടര്‍ച്ചയായ തര്‍ക്കങ്ങളിലും കൈയാങ്കളിയിലും പ്രതിഷേധിച്ച്‌ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഓഫിസിന്​ മുന്നില്‍ സമാധാന സത്യഗ്രഹവും നടത്തി.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിൽ നടക്കുന്ന കൊള്ള വെട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കില്‍ കാണാനേയില്ല. വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തത്.

എന്നാൽ പ്രതിഷേധങ്ങള്‍ രണ്ടാം ദിവസവും തുടര്‍ന്നതോടെ സമരഭൂമിയായി കോര്‍പറേഷന്‍ ആസ്ഥാനം. ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം തുടര്‍ന്നു. എല്‍.ഡി.എഫ് അംഗങ്ങള്‍ രാവിലെമുതല്‍ ഒന്നാം നിലയിലെ മേയര്‍ ഓഫിസിനകത്തും പുറത്തുമായി ഉണ്ടായിരുന്നു. ഇതിനൊപ്പം രാപകല്‍ സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വത്തില്‍ ഓഫിസിനുപുറത്ത് നടന്ന സമരങ്ങളും പൊലീസുമായി കൈയാങ്കളിയിലെത്തി. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട്​ പ്രധാന കവാടത്തിലും ഓഫിസിലും മേയറുടെ ഓഫിസിന് മുന്നിലുമെല്ലാം ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Read Also: അടച്ച നികുതി കണക്കിലില്ല: തിരുവനന്തപുരം ന​ഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്

എല്‍.ഡി.എഫ്- ബി.ജെ.പി അംഗങ്ങളുടെ തുടര്‍ച്ചയായ തര്‍ക്കങ്ങളിലും കൈയാങ്കളിയിലും പ്രതിഷേധിച്ച്‌ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഓഫിസിന്​ മുന്നില്‍ സമാധാന സത്യഗ്രഹവും നടത്തി. നികുതി തട്ടിപ്പ്​ ചര്‍ച്ചചെയ്യുന്നതിനെ ചൊല്ലി ബുധനാഴ്ച കൗണ്‍സില്‍ ഹാളില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ്​ വ്യാഴാഴ്​ചയും പ്രതിഷേധങ്ങള്‍ നടന്നത്​. രാപകല്‍ സമരം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ചയും തുടര്‍ന്നു. വൈകീട്ടുവരെ ആറോളം പ്രകടനങ്ങളാണ് ബി.ജെ.പി നടത്തിയത്.

shortlink

Post Your Comments


Back to top button