KottayamKeralaNattuvarthaNews

കാമുകിയുമായി നാടുവിടാൻ ശ്രമം: പെണ്‍കുട്ടി വീട്ടിലില്ലെന്ന വിവരം രക്ഷിതാക്കള്‍ അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലായ പെൺകുട്ടിയെ വീട്ടുകാരറിയാതെ വിളിച്ചിറക്കിക്കൊണ്ടുപോകാൻ യുവാവിന്റെ ശ്രമം. എന്നാൽ പദ്ധതി പൊളിച്ചത് വാഹനാപകടം. കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെണ്‍കുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) മാണ് സോഷ്യൽ മീഡിയയിലൂടെ പ്രണയത്തിലായത്. ഇരുവരും വീട്ടുകാർ അറിയാതെ നാടുവിടുകയായിരുന്നു. എന്നാൽ ഇരുവരും സഞ്ചരിച്ച കാര്‍ മതിലിലിടിച്ച്‌ തകര്‍ന്നു. തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്.

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു. 18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച്‌ ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേര്‍ന്ന് വിളിച്ചിറക്കിക്കൊണ്ട് പോകുകയായിരുന്നു യുവാവ്. കാഞ്ഞിരപ്പള്ളി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയില്‍ വെച്ച്‌ കാര്‍ അപകടത്തിൽപ്പെടുകയായിരുന്നു.

read also: എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പോലീസിന് അവകാശമില്ല: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി മോന്‍സൻ

പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്. അപകടത്തില്‍ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയര്‍ബാഗ് അപകടസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകള്‍ മാത്രമേയുള്ളു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന.

അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടശേഷം പെണ്‍കുട്ടിയുടെ വീടുമായി പൊലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button