NewsDevotional

എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കാൻ കുമാരഷഷ്ഠി വ്രതം

കുമാര ഷഷ്ഠി ആഘോഷം ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യമായ നേപ്പാളിലും പ്രസിദ്ധമാണ്. കുമാരഷഷ്ഠി വ്രതം ആചരിക്കുന്നതിലൂടെ ഭക്തര്‍ക്ക് അവരുടെ എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കാനും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കും.

ഈ ദിവസം ഭക്തര്‍ കാര്‍ത്തികേയനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്നു. ചന്ദന പേസ്റ്റ്, കുങ്കുമം, ചന്ദനത്തിരി, പൂക്കള്‍, പഴങ്ങള്‍ എന്നിവയുമായി പ്രത്യേക വഴിപാടുകള്‍ നടത്തുന്നു. ഈ ദിവസം സ്‌കന്ദശക്തി കവചം, സുബ്രഹ്‌മണ്യ ഭുജംഗം അല്ലെങ്കില്‍ സുബ്രഹ്‌മണ്യ പുരാണം ചൊല്ലുന്നത് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

എഴുന്നേല്‍ക്കുന്ന സമയം മുതല്‍ വൈകുന്നേരം കാര്‍ത്തികേയ ക്ഷേത്രം സന്ദര്‍ശിക്കുന്നതുവരെ  ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. പ്രാര്‍ത്ഥനയ്ക്ക് ശേഷം മാത്രമേ വ്രതം മുറിക്കാറുള്ളൂ. ചിലര്‍ ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button