KeralaLatest NewsNews

‘കെ.ടി. ജലീലിന്റെ ദുരവസ്ഥയോര്‍ത്ത് സഹതാപം മാത്രം’: പരിഹാസവുമായി നജീബ് കാന്തപുരം

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി എത്തിയ കെ.ടി.ജലീലിനെതിരെ പരിഹാസവുമായി നജീബ് കാന്തപുരം എം.എല്‍.എ. ജലീൽ എന്ന മനുഷ്യൻ എത്തിയ ദുരവസ്ഥയോർത്ത് സഹതപിക്കുന്നുവെന്നും, മനോനില തെറ്റിയ വ്യക്തിക്ക് നൽകുന്ന പരിഗണന അദ്ദേഹത്തിന് നമുക്ക് നല്‍കാമെന്നും നജീബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നജീബിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

കെ.ടി ജലീൽ എന്ന മനുഷ്യൻ എത്തി ചേർന്ന ദുരവസ്ഥയോർത്ത്‌ സഹതാപം മാത്രമെയുള്ളൂ..
മനോനില തെറ്റിയ ഏതൊരു വ്യക്തിയും അർഹിക്കുന്ന സാമൂഹ്യ പരിഗണന നമുക്കും നൽകാം. മാനസിക ആരോഗ്യവും പ്രധാനം തന്നെയാണല്ലോ.
അദ്ദേഹത്തിന്‌ ദൈവം സദ്‌ബുദ്ധി നൽകട്ടെ!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button