Latest NewsNewsInternationalOmanGulf

ഷഹീൻ ചുഴലിക്കാറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചു

മസ്‌കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.. റൂസൈൽ വ്യവസായിക മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് ഏഷ്യൻ വംശജരായ തൊഴിലാളികളാണ് മരണപ്പെട്ടത്. ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആറ് വയസുകാരനെ കൊലപ്പെടുത്തിയ പ്രതി എത്തിയത് കുടുംബത്തെ ഒന്നടങ്കം വകവരുത്താൻ: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ശക്തമായ കാറ്റും മഴയുമാണ് ഒമാന്റെ തീരങ്ങളിൽ അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ കുട്ടി മരണപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. അതേസമയം ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുത്തു വരികയാണ്. സ്ഥിതിഗതികൾ അതിസൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മസ്‌കത്ത് വിമാനത്താവളം സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നിർത്തിവെച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഈ സർവീസുകൾ മറ്റൊരു സമയക്രമത്തിലേക്ക് പുനഃക്രമീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: ആര്യനെതിരെ ഡിജിറ്റല്‍ തെളിവ് : വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ട കേസില്‍ പഴുതടച്ച് എന്‍സിബിയുടെ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button