ErnakulamKeralaNattuvarthaLatest NewsNewsCrime

ഫേസ്ബുക്ക് ഹണിട്രാപ്പ്: യുവതി ഗൃഹനാഥനെ ലോഡ്ജിൽ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തി, പണം തട്ടി

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പുതുവൈപ്പിൻ സ്വദേശി തുറക്കൽ ജസ്ലിൻ ജോസിയാണ് പൊലീസ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ 26 കാരിയാണ് ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചത്.

Also Read: കാനഡയിലേക്ക് മനുഷ്യ കടത്ത്: കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന നടന്നെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച്

കയ്യിലുണ്ടായിരുന്ന പണമെല്ലാം നഷ്ടമായ ഗൃഹനാഥൻ ഒടുവിൽ സുഹൃത്തുക്കളുടെ പ്രേരണയിലാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തലയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി. ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 1,35000 രൂപയും തട്ടിയെടുത്തു.

പണം തട്ടുന്നതിന് യുവതിക്കൊപ്പം കൂട്ട് നിന്നതിനാണ് ജസ്ലിൻ ജോസിനെ അറസ്റ്റ് ചെയ്തത്. പണം നൽകുന്നതുമായി ബന്ധപ്പെട്ട് യുവതിയും കൂട്ടാളികളും ചേർന്ന് വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ച് ഗൃഹനാഥനുമായി തർക്കമുണ്ടായിരുന്നു. ഈ സംഘത്തിലും ജസ്ലിൻ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കേസിൽ യുവതിയടക്കം ചിലരെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button