Latest NewsNewsOmanGulf

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു : ഒമാനിൽ കനത്ത മഴ

മസ്കറ്റ് : ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു. ഒമാനിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സുരക്ഷാ കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഉള്ളത്.

Read Also : റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ 

ബാത്തിന ഗവര്‍ണറേറ്റില്‍ ബര്‍ക്ക, അല്‍ മുസാന എന്നിവിടങ്ങളിലെ 10 അഭയകേന്ദ്രങ്ങളിലായി 430 പേരാണുള്ളത്. 329 ഒമാന്‍ പൗരന്മാരും 101 പ്രവാസികളും ഇതില്‍ ഉള്‍പ്പെടും. അതേസമയം രാത്രി 9.20ഓടെ മസ്കറ്റില്‍ മഴ കുറഞ്ഞതിനാല്‍ വാദി ആദി അല്‍ അമേറത്ത് റോഡിലെ ഗതാഗതം പുനരാംഭിച്ചു.

റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് രണ്ടു തൊഴിലാളികള്‍ മരണപ്പെട്ടു. രണ്ട് ഏഷ്യന്‍ തൊഴിലാളികളാണ് മരിച്ചത്. മഴവെള്ളപ്പാച്ചില്‍ മൂലം സുവേക്ക് വിലയത്തിലുള്ള ഒരു വീട്ടില്‍ വെള്ളം ഇരച്ചു കയറിയതിനാല്‍ രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button