ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

കല്‍ക്കരിയുമില്ല കറന്റുമില്ല, കടം വാങ്ങാനൊരുങ്ങി കേരളം: വില യൂണിറ്റിന് 20രൂപ

ഹീറ്റര്‍, മിക്‌സി, ഇലക്‌ട്രിക് ഓവന്‍, ഇലക്‌ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കാൻ നിർദ്ദേശമുണ്ട്

തിരുവനന്തപുരം: കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയ കുറവ് സംഭവിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ വൈദ്യുത മേഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:ഉത്ര കൊലപാതകം: കേസില്‍ വിധി ഒക്ടോബര്‍ 11ന്

വൈദ്യുതിയുടെ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ലെന്നാണ് സൂചന. പീക് അവര്‍ സമയത്ത് വില യൂണിറ്റിന് 20 രൂപ വരെ നല്‍കിയാണ് കേരളമിപ്പോൾ കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി സ്വന്തമാക്കുന്നത്.

അതേസമയം, പവർക്കട്ട് ഉണ്ടായില്ലെങ്കിലും ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് കെഎസ്‌ഇബി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്‌സി, ഇലക്‌ട്രിക് ഓവന്‍, ഇലക്‌ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കാനും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button