Latest NewsInternational

പട്ടിണിക്ക് പിന്നാലെ ഇരുട്ടിലായി പാകിസ്ഥാൻ: പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി സ്തംഭിച്ചു

ഇസ്ലാമാബാദ്: സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ച വിലക്കയറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തലസ്ഥാനമായ ഇസ്ലാമാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളിൽ വൈദ്യുതി സ്തംഭിച്ചത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ കുറഞ്ഞത് 12 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദേശീയ വൈദ്യുതി ശൃംഖല തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പാക് ഊർജമന്ത്രാലയം വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച്ച രാവിലെ മുതൽ വീടുകളിലും ഓഫീസുകളും അടക്കം പ്രധാന നഗരങ്ങളിലെ സുപ്രധാന ഇടങ്ങളിലെല്ലാം വൈദ്യുതി നിലച്ചത് വലിയ പ്രതിസന്ധിക്കാണ് കാരണമായത്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, പേഷാവാർ, ക്വറ്റ എന്നിവിടങ്ങളിലൊന്നു വൈദ്യുതിയില്ല. വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാൻ പന്ത്രണ്ട് മണിക്കൂറെങ്കിലും വേണമെന്ന് പറയുമ്പോഴും ഗുരുതരമായ പ്രതിസന്ധിയില്ലെന്നാണ് പാക് ഊർജമന്ത്രി ഖുറം ദസ്തഗിർ അറിയിച്ചത്. ഇന്ധനച്ചെലവ് ലാഭിക്കാൻ രാത്രിയിൽ വൈദ്യുതി ഉൽപാദന യൂണിറ്റുകൾ അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ 7:34 ന് നാഷണൽ ഗ്രിഡിന്റെ സിസ്റ്റം ഫ്രീക്വൻസി തകരാറിലായെന്നും ഇതാണ് വൈദ്യുതി സംവിധാനത്തിൽ വ്യാപകമായ തകർച്ചയ്ക്ക് കാരണമായതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അറ്റകുറ്റപ്പണികൾ അതിവേഗം പുരോഗമിക്കുകയാണെന്നും പാകിസ്ഥാൻ വൈദ്യുതി മന്ത്രാലയം ട്വീറ്റിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തിപ്പിച്ചപ്പോൾ ഓപ്പറേറ്റർമാർ തെക്കൻ പാകിസ്ഥാനിലെ ദാഡുവിലും ജംഷോറോയിലും ഫ്രീക്വൻസി വ്യതിയാനം ശ്രദ്ധയിൽപ്പെട്ടതായി വാർത്താ ഔട്ട്‌ലെറ്റിനോട് സംസാരിക്കവെ ദസ്തഗീർ വിശദീകരിച്ചു.

വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായെന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിസന്ധിയില്‍ ഓരോ പ്രവിശ്യയിലെയും സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. എന്നാല്‍ ഗോതമ്പ് ക്ഷാമത്തിന് കാരണം ഇപ്പോഴും തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം പാകിസ്ഥാനില്‍ നിന്ന് ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button