Latest NewsIndia

സമരക്കാർ വാഹനവ്യൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിട്ടു, ലക്‌ഷ്യം തന്റെ മകൻ, എന്നാൽ മകൻ വാഹനത്തിലില്ലായിരുന്നു

അ​ക്ര​മ​ണ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രതിഷേധക്കാരുടെ അക്രമത്തിനിടെ എട്ടുപേര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തില്‍ അദ്ദേഹം ഖേദം രേഖപ്പെടുത്തി. സംഭവം സര്‍ക്കാര്‍ വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയും പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നു.അക്രമികള്‍ വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയും രണ്ട് എസിയുവികള്‍ കത്തിക്കുകയും ചെയ്തു. അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരും നാലുപേര്‍ പ്രതിഷേധക്കാരുമാണെന്ന് പോലീസ് വ്യക്തമാക്കി.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ര്‍ മി​ശ്ര​യു​ടെ മ​ക​ന്‍ ഓ​ടി​ച്ച കാ​റാ​ണു ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ​തെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം പ്രതിഷേധക്കാർ ക​ത്തി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു.

അതേസമയം സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മിശ്ര. പ്രതിഷേധം നടത്തിയവര്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. അതാണ് സംഭവത്തിലേക്ക് നയിച്ചത്. വടിയും വാളും കൊണ്ടുപോലും പ്രതിഷേധക്കാര്‍ അക്രമം നടത്തിയതായും അജയ് മിശ്ര ആരോപിച്ചു.  വാ​ഹ​ന​വ്യൂ​ഹ​ത്തി​ല്‍ ത​ന്‍റെ മ​ക​ന്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ജീ​വ​നോ​ടെ പു​റ​ത്തു​വ​രി​ല്ലാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ര​മ​ണ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button