Latest NewsKeralaNews

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നു: തുറന്ന് സമ്മതിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നതായി തുറന്ന് സമ്മതിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. നികുതി പണം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ ഓഫീസില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നത്. ശ്രീകാര്യത്ത് അഞ്ചു ലക്ഷവും, ആറ്റിപ്രയില്‍ ഒരു ലക്ഷം രൂപയുടേയും ക്രമക്കേടും നടന്നു. എന്നാല്‍, ആരുടെയും വീട്ടുകരം നഷ്ടപ്പെടില്ലെന്നും
മേയര്‍ പറഞ്ഞു.

സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. നികുതി വെട്ടിപ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉയര്‍ത്തി കോൺഗ്രസ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധവും നടത്തിയിരുന്നു. ബിജെപി അംഗങ്ങള്‍ സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്ലാസ്റ്റിക് നിരോധനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് മേയര്‍ വിശദീകരണം നല്‍കിയത്.

Read Also  :  കിട്ടിയതും കൊണ്ട് ആളുകൾ നാട് വിടുന്നത് അറിയുന്നില്ലേ: കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വീണ്ടും മന്ത്രി പി രാജീവ്

നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി നേരത്തെ യുഡിഎഫും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിജെപിയുടെ രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കോര്‍പ്പറേഷന്‍ വളയുന്നത് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button