KeralaLatest NewsNews

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്: രസീത് സൂക്ഷിക്കാത്തവർ വലയും

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം അടച്ച് രസീത് സൂക്ഷിക്കാത്തവർ വലയും. കൃത്യമായി വീട്ടുകരം അടച്ച പലരുടെയും പണം കോര്‍പേറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ക‍ൃത്യമായി നികുതി അടച്ച എം ജനാര്‍ദ്ദനന്‍ എന്ന വ്യക്തിക്ക് പത്ത് കൊല്ലത്തെ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് കാണിച്ച് കോര്‍പറേഷന്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കെട്ടിട നികുതിയുടെ വിരങ്ങളറിയാന്‍ വെബ്സൈറ്റിലാണ് ഇദ്ദേഹം നോക്കിയത്. എല്ലാ വര്‍ഷവും സെപ്റ്റംബർ മാസം മുടങ്ങാതെ വീട്ടുകരമടച്ച് രസീത് സൂക്ഷിച്ചുവെക്കുന്ന ജനാര്‍ദ്ദനന് 9500 രൂപ കുടിശ്ശികയാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. ഇതോടെ കോര്‍പ്പറേഷന് മൂന്ന് തവണ ഇദ്ദേഹം കത്തെഴുതി. എന്നാൽ, മറുപടി ഒന്നുതന്നെ ലഭിച്ചിരുന്നില്ല. വര്‍ഷങ്ങളായി കരമടച്ചില്ലെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ഇതോടെ ജനാര്‍ദ്ദനന്‍ പരാതിയുമായി നേരിട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി.

Read Also  : കേരളത്തില്‍ 82 ശതമാനം പേരിലും കൊവിഡിനെതിരായ ആന്റിബോഡി, 40 ശതമാനം കുട്ടികളിലും ആന്റിബോഡി

വിവരം ഉദ്യോഗസ്ഥരെ നേരിട്ട് ധരിപ്പിച്ചതോടെയാണ് നികുതിയടച്ച രസീതുകൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കൃത്യമായി പണമടച്ചിട്ടും വെബ്സൈറ്റിന്‍റെ തകരാര്‍ എന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി എന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ഇത്തരത്തിൽ പരാതിയുമായി നികുതി സെക്ഷനിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ മിക്ക ആളുകളുടെയും കൈയ്യിൽ കരമടച്ച രസീത് ഇല്ലെന്നും, ഇവർ ഇനി എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button