Latest NewsNewsIndiaCrime

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്: മര്‍ദ്ദിച്ച് കീഴ്പ്പെടുത്തി നാട്ടുകാര്‍

കൊല്ലപ്പെട്ട യുവതിയും ഭര്‍ത്താവും പച്ചക്കറിക്കട നടത്തുകയാണ്

ന്യൂഡല്‍ഹി: നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. വിഭ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ദീപക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഇയാളുടെ നില അതീവ ഗുരുതരമാണ്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ദ്വാരകയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവതിയും ഭര്‍ത്താവും പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം വിഭ പ്രതിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ യുവാവ് ഓടിച്ചിട്ട് പടിച്ചുനിര്‍ത്തി കഴുത്തറുക്കുകയായിരുന്നു.

കൈയില്‍ ബാഗുമായാണ് ദീപക് യുവതിയുടെ അടുത്തേയ്ക്ക് എത്തിയത്. ഇയാളെ കണ്ടതോടെ വിഭ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതി വടിയുമായി യുവാവിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കീഴ്പ്പെടുത്തി. പരിക്കേറ്റ വിഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിന് നാട്ടുകാരായ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button